അറിയാവതല്ലേ
മമ രാഗമെല്ലാം
പറയാതെ തന്നേ
പകലെന്നപോലേ
പല നാളിതായീ
പരതുന്നു പൊന്നേ
നലമോടെ ചൊല്ലാന്‍
ഒരു വാക്കിനായീ
ഗതകാലമെന്നോ
ഉരുവായ മോഹം
അതിലന്നു മിന്നും
ഒരു ദിവ്യ താരം
പതിവായി പിന്നേ
സ്വയമോര്‍ത്ത രൂപം
അതു തന്നെയല്ലേ
ഇവളെന്നു തോന്നീ।
മനതാരിലെന്നും
സഖി നിന്റെ നേത്രം
മുനയുള്ള നോട്ടം
പകരുന്നിതെന്തോ
മധുരം തുളുമ്പും
മകരന്ദമാണോ
മധുരാംഗമേകും
പരവേശമാണോ
അനുരാഗമാണോ
അവിവേകമാണോ
കനവിന്നുതീര്‍ക്കും
സുരലോകമാണോ
ഒരു മോഹമുള്ളില്‍
ഉണരുന്ന നേരം
നുരയുന്നു നെഞ്ചില്‍
ഒരു ദിവ്യരാഗം
ഹൃദയം മലർക്കേ
തുറന്നാകെ വെയ്ക്കാന്‍
സദയം തരില്ലേ
നിറവാർന്ന നേരം
പനിനീരു പോലെ
കുളിരെൻറെ നെഞ്ചില്‍
കനിവോടെ പെയ്യാന്‍
അരികില്‍ വരില്ലേ
ഇതളിട്ടു നില്‍ക്കും
മലരെന്ന പോലെ
കതിരിട്ടു നില്‍പ്പൂ
മമ മോഹ ജാലം
വൃത്തം: കമനീ
No comments:
Post a Comment