അമ്പിളിപ്പാലൊളിത്തൂവെണ്‍മയോ, നി-
ന്നാമ്പല്‍പ്പൂമുഖപ്പുഞ്ചിരി തൂകി നില്‍പ്പൂ
മുത്തുകള്‍ ചിന്നിച്ചിതറുന്നുവോ, എണ്റ്റെ
ഹൃത്തടം നിറ്‍വൃതിയിലാഴുന്നിതോ!
വാസന്തദേവിയ്ക്കു കാണിക്കയായ്
വിടറ്‍ന്നാലോലമാടുന്നതീ മലരോ,
പൂ ചൂടി നില്‍പ്പതു നീഹാര ബിന്ദുവോ
പൂമിഴീ നിന്‍ സ്മേര നൈറ്‍മല്ല്യമോ।
മധു തേടി മൂളിപ്പറന്നെത്തിടുന്നതു
മധുപനോ മധുമതീ എന്‍ ചിന്തയോ
No comments:
Post a Comment