ശ്വേതമാർന്ന ദലങ്ങളും നലമൊത്തു നീർത്തി വിടർത്തിയും
ഊതവർണ്ണമലിഞ്ഞ കേസര തന്തുവുണ്ടതിനുള്ളിലും
തന്തു തോറുമിതെന്തു ഭംഗിയിലുണ്ടു തങ്ക പരാഗമായ്
നേർത്ത പൂത്തിരി കോർത്തു വെച്ചതു പൂത്തു നിൽപ്പതു കണ്ടുവോ
മൂന്നാമത്തെ വരിയിൽ പന്ത്രണ്ടാമത്തെ അക്ഷരം 'ണ്ട' എന്നു വന്നത് മറ്റു വരികളിലെ പോലെ 'ത' കാരത്തിലെത്തിക്കുന്നതിന് മാറ്റിയെഴുതുന്നു.
ശ്വേതമാർന്ന ദലങ്ങളും നലമൊത്തു നീർത്തി വിടർത്തിയും
ഊതവർണ്ണമലിഞ്ഞ കേസര തന്തുവുണ്ടതിനുള്ളിലും
തന്തു തോറുമിതൂർന്നു നിൽക്കുവതെന്തു തങ്ക പരാഗമായ്നേർത്ത പൂത്തിരി കോർത്തു വെച്ചതു പൂത്തു നിൽപ്പതു കണ്ടുവോ