ആസ്വാദ്യം, അതിഹൃദ്യവും സുഖകരം ഭാവാര്‍ത്ഥ സമ്പൂര്‍ണ്ണവും
പ്രാസം ചേര്‍ന്ന പദങ്ങളോടെയഴകായ് സൃഷ്ടിച്ച പദ്യങ്ങളില്‍
ഓരോ വാചകവും പലേ പലതരം വാക്കാലെ നിര്‍മ്മിച്ചതും
ഓരോ വാക്കുമനശ്വരം പല പദം ഒന്നോടു ചേര്‍ന്നുള്ളതാം
ഗീതം ഏതിനെയാലപിപ്പതിനു നാമോർത്തീടുവെന്നാകിലും
ഏതെല്ലാം വിധ രാഗ താള ലയവും ചേർത്തുന്നുവെന്നാകിലും
ഗാനം തീര്‍ത്തതൊരേഴിനം സ്വരഗണം സംജാതമാകും ശ്രുതീ-
ജന്യം മൂല നിദാനമായി വരുമീ നാദത്തിലീ സർവ്വവും
വൃത്തം: ശാര്‍ദ്ദൂലവിക്രീഡിതം