ലഞ്ച് ബ്രേക്ക് (1992 - 95 N.S.S. College, Ottappalam )
ഉച്ച ഭക്ഷണ സമയമെന്നോതി
ഉച്ചത്തില്‍ മുഴങ്ങീ കലാലയ മണി
മൃഷ്ടാന്നഭോജനപ്പൊതിയഴിച്ചൂ
ധൃതിയില്‍ തുടങ്ങീ ആഹാരസേവ
തിക്കിത്തിരക്കിയാ പൈപ്പിന്‍ ചുവട്ടില്‍
തട്ടലും മുട്ടലും ആവോളമൊപ്പിച്ചു
കൈ കഴുകുന്നിടെ കൂട്ടുകാരോടൊത്തു
കമണ്റ്റുകളേറെപ്പറഞ്ഞുല്ലസിച്ചും.
തളിരിട്ടു നില്‍ക്കുമാ മാവിന്‍ ചുവട്ടില്‍
തണലത്തു സ്വസ്ഥമായ് നില്‍പ്പുറപ്പിച്ചു
ആ വഴിപ്പോയിടും പെണ്ണുങ്ങളേയെല്ലാം
ആനന്ദത്തോടെ ഞാന്‍ നോക്കി നില്‍ക്കെ
അതിലൊന്നിനെക്കണ്ടു ഹൃദയത്തിനുള്ളില്‍
ആലേഖനം ചെയ്തു ഞാന്‍ 'എണ്റ്റെ സ്വന്തം'
അനിതര സുഖം തേടി അനുപമയവളെ ഞാന്‍
അനുദിനം നോക്കുന്നു അനുനയത്തില്‍
കണ്ടില്ലയെന്നവള്‍ നടിക്കുന്നുവെങ്കിലും
കടക്കണ്ണാലെയ്യുന്നു കാമബാണം
ഭാവിയിലവളെന്നെ ഗൌനിക്കണേയെന്നു
ഭൂതേശനോടു ഞാന്‍ പ്രാര്‍ത്ഥിക്കുന്നു
വാചാലമായൊരു മൌനത്തിലൂടവള്‍
വിട വാങ്ങിപ്പോവതും നോക്കി നില്‍ക്കെ
നാളത്തെ മധ്യാഹ്ന്ന നേരത്തിനായിയെന്‍
ഹൃദയം തുടിച്ചു തുടങ്ങിടുന്നു.
സമര്‍പ്പണം: വയറ്റുപ്പിഴപ്പിനായി നിന്നു വാചകമടിക്കുന്ന കറുത്ത കോട്ടിട്ടയാളിന്
ഉച്ച ഭക്ഷണ സമയമെന്നോതി
ഉച്ചത്തില്‍ മുഴങ്ങീ കലാലയ മണി
മൃഷ്ടാന്നഭോജനപ്പൊതിയഴിച്ചൂ
ധൃതിയില്‍ തുടങ്ങീ ആഹാരസേവ
തിക്കിത്തിരക്കിയാ പൈപ്പിന്‍ ചുവട്ടില്‍
തട്ടലും മുട്ടലും ആവോളമൊപ്പിച്ചു
കൈ കഴുകുന്നിടെ കൂട്ടുകാരോടൊത്തു
കമണ്റ്റുകളേറെപ്പറഞ്ഞുല്ലസിച്ചും.
തളിരിട്ടു നില്‍ക്കുമാ മാവിന്‍ ചുവട്ടില്‍
തണലത്തു സ്വസ്ഥമായ് നില്‍പ്പുറപ്പിച്ചു
ആ വഴിപ്പോയിടും പെണ്ണുങ്ങളേയെല്ലാം
ആനന്ദത്തോടെ ഞാന്‍ നോക്കി നില്‍ക്കെ
അതിലൊന്നിനെക്കണ്ടു ഹൃദയത്തിനുള്ളില്‍
ആലേഖനം ചെയ്തു ഞാന്‍ 'എണ്റ്റെ സ്വന്തം'
അനിതര സുഖം തേടി അനുപമയവളെ ഞാന്‍
അനുദിനം നോക്കുന്നു അനുനയത്തില്‍
കണ്ടില്ലയെന്നവള്‍ നടിക്കുന്നുവെങ്കിലും
കടക്കണ്ണാലെയ്യുന്നു കാമബാണം
ഭാവിയിലവളെന്നെ ഗൌനിക്കണേയെന്നു
ഭൂതേശനോടു ഞാന്‍ പ്രാര്‍ത്ഥിക്കുന്നു
വാചാലമായൊരു മൌനത്തിലൂടവള്‍
വിട വാങ്ങിപ്പോവതും നോക്കി നില്‍ക്കെ
നാളത്തെ മധ്യാഹ്ന്ന നേരത്തിനായിയെന്‍
ഹൃദയം തുടിച്ചു തുടങ്ങിടുന്നു.
സമര്‍പ്പണം: വയറ്റുപ്പിഴപ്പിനായി നിന്നു വാചകമടിക്കുന്ന കറുത്ത കോട്ടിട്ടയാളിന്

No comments:
Post a Comment